മുതുതല: നവീകരണം പൂർത്തിയായ അങ്ങാടിപറമ്പ് റോഡ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എ.യുടെ പ്രത്യേക വികസനഫണ്ടിൽ നിന്ന്‌ ആറുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.പി. മാലതി സംസാരിച്ചു.