മുതുതല: പഞ്ചായത്തിലെ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പുതിയ കെട്ടിടം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി. തുടക്കംമുതൽ സംഘത്തിൽ പാലളന്ന കൊഴിക്കോട്ടിരി കരിമ്പിൽ രാമൻ, കൊഴിക്കോട്ടിരി പൊന്നത്തൊടി കുഞ്ഞമ്മ, പശുവളർത്തൽ ഉപജീവനമാർഗമാക്കിയ മുതുതല മുക്കടക്കാട്ടിൽ ഷൈലജ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ക്ഷീരസംഘം സെക്രട്ടറി വി. അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെഹീന ഷുക്കൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മാലതി, ടി. ഗോപാലകൃഷ്ണൻ, ടി. പ്രേമകുമാരി, എം. ശങ്കരൻകുട്ടി, സി. അച്യുതൻ, ഡോ. ശങ്കരനാരായണൻ, കെ. കുഞ്ഞൻ, സി.ജെ. ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.