മുതുതല: പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഉപജീവനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒരു നിർധനകുടുംബത്തിന് മോട്ടോർ ഘടിപ്പിച്ച തുന്നൽമെഷീൻ നൽകി. മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കെ. നന്ദിനി അധ്യക്ഷയായി.

പ്രിൻസിപ്പൽ കെ. ഷൈലജ, പി.ടി.എ. പ്രസിഡന്റ്‌ എ.പി. ശശി, കെ. മൊയ്തീൻകുട്ടി, പ്രധാനാധ്യാപിക പി.എസ്. രാധാമണിയമ്മ, പി. ഷാജി ജോൺ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ എൻ.എസ്.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ തട്ടുകട കച്ചവടം നടത്തിയിരുന്നു. ഇതിൽനിന്ന്‌ ലഭിച്ച ലാഭമുപയോഗിച്ചാണ് വിദ്യാർഥികൾ തുന്നൽമെഷീൻ വാങ്ങിയത്.