മുതുതല: കൊടുമുണ്ട ഗവ. ഹൈസ്‌കൂളിൽ ക്യൂ ആർ കോഡ് പരിശീലനം ആരംഭിച്ചു. മക്കളുടെ പഠനത്തിൽ ഓൺലൈൻ സഹായമേകാൻ വീട്ടമ്മമാരെ സ്മാർട്ടാക്കുകയാണ് പരിശീലനത്തിലൂടെ. പാഠപുസ്തകത്തിൽ നൽകിയിട്ടുള്ള ക്യൂ ആർ കോഡ് വീട്ടിലിരുന്ന് സ്‌കാൻചെയ്ത് പഠനസംബന്ധമായ അധികവിവരങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകളും മറ്റും കാണിച്ചുകൊടുക്കുകയാണ് പരിശീലനത്തിലൂടെ ചെയ്യുന്നത്. സ്കൂൾ പ്രധാനാധ്യാപകൻ എ.ടി. ശശി ഉദ്ഘാടനം ചെയ്തു. രതീഷ് നേതൃത്വംനൽകി. അധ്യാപകരായ സുമ നല്ലാച്ചേരി, ഖമറുന്നീസ തുടങ്ങിയവർ ക്ലാസെടുത്തു.