മുതുതല: കൊടുമുണ്ട ഗവ. എൽ.പി. സ്കൂളിലെ സ്മാർട്ട് ക്ലാസ്‌മുറി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇതോടൊപ്പം ഐ.സി.ടി. ഉപകരണങ്ങളുടെ സമർപ്പണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി. എൽ.എസ്.എസ്. വിജയികളെ ചടങ്ങിൽ അനുമോദിച്ചു. പ്രധാനാധ്യാപിക കെ. പ്രീത, സി. മുകേഷ്, ടി. ഗോപാലകൃഷ്ണൻ, ജി.വി. രവി, കെ. ഉണ്ണിക്കൃഷ്ണൻ, കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.