മുതുതല: എലിപ്പനിക്കെതിരെ ഡോക്‌സി സൈക്ലിൻ ഗുളികകൾ മുതുതല പഞ്ചായത്തിൽ ആറാഴ്ച വിതരണംചെയ്യാൻ തീരുമാനം. പ്രളയശേഷം എലിപ്പനി രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ’ഡോക്‌സി ഡേ’ പരിപാടിയിലാണ് തീരുമാനം. ആരോഗ്യകേന്ദ്രത്തിൽനടന്ന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഓമന അധ്യക്ഷയായി. വാർഡംഗങ്ങളായ നന്ദിനി, പ്രേമകുമാരി, ഡോ. രഞ്ജിത്, ജെ.എച്ച്.ഐ. ഉണ്ണിക്കൃഷ്ണൻ, പ്രിയദാസൻ തുടങ്ങിയവർ സംസാരിച്ചു.