മുതുതല: മലിനമായ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്താൻ മുതുതല ഗ്രാമപ്പഞ്ചായത്തിൽ ചേർന്ന പകർച്ചവ്യാധി പ്രതിരോധപ്രവർത്തന യോഗത്തിൽ തീരുമാനം. എലിപ്പനി പ്രതിരോധഗുളികകൾ വിതരണംചെയ്യാനും ശുചിത്വ ബോധവത്കരണ നോട്ടീസുകൾ വിതരണംചെയ്യാനും മെഡിക്കൽ ക്യാമ്പുകൾ നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി.