മുതുതല: യുവജന സമാജം വായനശാല ആർട്‌സ് സ്പോർട്‌സ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും അനുമോദനസദസ്സും സംഘടിപ്പിച്ചു. വായനശാലയുടെ പ്രദേശത്തുള്ള എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ കുട്ടികളേയും മുതുതല എ.യു.പി. സ്കൂളിലെ എൽ.എസ്.എസ്., യു.എസ്.എസ്. എന്നിവ നേടിയ കുട്ടികളേയുമാണ് അനുമോദിച്ചത്. കഥാകൃത്ത് പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ആനന്ദവല്ലി, ഗീത മണികണ്ഠൻ, പ്രേമകുമാരി തുടങ്ങിയവർ സംസാരിച്ചു.