മുതുതല: കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ‘കുട്ടികളുടെ ലോകം’ എന്നപേരിൽ ബോധവത്കരണ ക്ലാസ് നടത്തി. വിദ്യാഭ്യാസ പ്രവർത്തകൻ സി. രാധാകൃഷ്ണൻ ക്ലാസെടുത്തു.

കെ. ശ്യാമളാദേവി അധ്യക്ഷയായി. വാർഡംഗം കെ. ഉണ്ണിക്കൃഷ്ണൻ, വി.ടി. നാരായണൻ, കെ. മുഹമ്മദ്കുട്ടി, കെ.എം. ജിതേഷ്, കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.