മുതുതല: എ.യു.പി. സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങൾ അടങ്ങിയ റാലി, ക്വിസ് മത്സരം, ബഷീർ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തൽ എന്നിവയും നടന്നു.

യുവകവി നാസർ ഇരിമ്പിളിയം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിപ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം പ്രഭാഷണം നടത്തി.