മുതുതല: വായനവാരാചരണത്തിന്റെ ഭാഗമായി കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുസ്തകപ്രദർശനമേള സംഘടിപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിന്റെ കൈയെഴുത്തുമാസികയായ കിരണങ്ങളുടെ പ്രകാശനവും നടന്നു. മുൻ സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ ഹരി പടിഞ്ഞാറ്റിൻമുറി, സ്കൂൾ പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.