മുതുതല: കൊടുമുണ്ട എ.എം.എൽ.പി. സ്കൂളിൽ നിർമിച്ച ശൗചാലയ സമുച്ചയം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി ഉദ്ഘാടനംചെയ്തു. ബ്ലോക്ക്പഞ്ചായത്ത് രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി. എ.ഇ.ഒ. ഡി. ഷാജിമോൻ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ എം.പി. ബിജോയ്, വരുൺ രഘുനാഥ്, സി. മുകേഷ്, ഉണ്ണിക്കൃഷ്ണൻ, അബ്ദുൾനിസാർ, എ. മിനി തുടങ്ങിയവർ സംസാരിച്ചു.