മുതുതല: പട്ടാമ്പി ഉപജില്ലയിലെ പ്രീപ്രൈമറി അധ്യാപികമാർക്ക് അഞ്ചുദിവസമായി നടത്തിവന്നിരുന്ന ബണ്ണീസ് ലീഡർ പരിശീലനം സമാപിച്ചു. പരിശീലനപരിപാടികൾക്ക് അസിസ്റ്റന്റ് സ്റ്റേറ്റ് ട്രെയ്‌നിങ് കമ്മിഷണർ പി.ജെ. ശ്രീജകുമാരി, ട്രെയ്‌നർ പി. ശ്രീദേവി, ജില്ലാ ട്രെയ്‌നിങ് കമ്മിഷണർ പി.കെ. മോഹൻദാസ് എന്നിവർ നേതൃത്വം നൽകി. സമാപനച്ചടങ്ങിൽ അധ്യാപികമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മുതുതല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ നിർവഹിച്ചു. പട്ടാമ്പി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡി. ഷാജിമോൻ, നൂൺമീൽ ഓഫീസർ ടി.പി. കൃഷ്ണകുമാർ, ഉപജില്ലാ എച്ച്.എം. ഫോറം കൺവീനർ വി. പ്രസന്നകുമാർ, മുതുതല എ.യു.പി. സ്കൂൾ മാനേജർ സതീശൻ തുടങ്ങിയവർ പങ്കെടുത്തു.