മുതുതല: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാല നടത്തിയ നാടകക്കളരി സമാപിച്ചു. കൊടുമുണ്ട ജി.എൽ.പി. സ്കൂളിൽനടന്ന നാടകക്കളരിയുടെ സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി.

എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു. സമ്പൂർണവിജയം നേടിയ കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കും ഉപഹാരം നൽകി. നാടകാവതരണവുമുണ്ടായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.പി. ചിത്രഭാനു, പി.ടി. രാമചന്ദ്രൻ, ക്യാമ്പ് ഡയറക്ടർ കെ.എം. വാസുദേവൻ, ക്രിയേറ്റീവ് ഡയറക്ടർ എം.ബി. രാജേഷ്, കെ. ഉണ്ണിക്കൃഷ്ണൻ, ടി. ഗോപാലകൃഷ്ണൻ, എ. ആനന്ദവല്ലി, ടി.പി. രാമൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.