മുതുതല: കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ സുവർണജൂബിലി ആഘോഷങ്ങൾ സമാപിച്ചു. മന്ത്രി കെ.ടി. ജലീൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ സമാപനപൊതുയോഗം ഉദ്ഘാടനംചെയ്തു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മുതുതല ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.എം. നീലകണ്ഠൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി.കെ. നാരായണദാസ്, ടി. ഗോപാലകൃഷ്ണൻ, കെ. ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മി, കെ. മുഹമ്മദ് കുട്ടി, കെ.എം. ജിതേഷ്, എ. ആനന്ദവല്ലി തുടങ്ങിയവർ സംസാരിച്ചു.

വായനശാലയിലെ മുതിർന്ന പ്രവർത്തകരായ പി. ഗോപി, എം. പത്മനാഭൻ, പി. ബാലകൃഷ്ണൻ വി.ടി. നാരായണൻ, കെ. ശ്യാമളാദേവി, കെ.എം. ശിവകരൻ, ടി.പി. രാമചന്ദ്രൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.പി. രാമൻകുട്ടി, ഡോ. ലിസ്‌ന മുസ്തഫ എന്നിവരെ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവുമുണ്ടായി.