മുതുതല: പട്ടാമ്പി-പള്ളിപ്പുറം പാതയിലെ കൊടുമുണ്ട റെയിൽവെ ഗേറ്റിന് സമീപം കാർ തലകീഴായ് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കൊഴിക്കോട്ടിരി സ്വദേശി ശ്രീനിവാസൻ (58), മകൾ സ്രിൻഷ (24), ഷൈലജ (38) ബിന്ദു (38) എന്നിവർക്കാണ് പരിക്കേറ്റത്‌. ഇവരെ നാട്ടുകാർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തുനിന്ന്‌ മുതുതല ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റെയിൽവേ ഗേറ്റിനുസമീപത്തെ എട്ടടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.