മുതുതല: വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണവാഹനജാഥ സംഘടിപ്പിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥി എം.ബി. രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമായിരുന്നു ജാഥ. പട്ടാമ്പിയിലെ 15-ഓളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കുഞ്ഞുമുഹമ്മദ്, പീർഷ, ബാബു പട്ടാമ്പി, കെ. ഷംസുദ്ദീൻ, ടി.വി. മമ്മു, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

യു.ഡി.എഫ്. യൂണിറ്റ് കമ്മിറ്റി

തിരുമിറ്റക്കോട്: ഇരുമ്പകശ്ശേരിയിൽ യു.ഡി.എഫ്. യൂണിറ്റ് കമ്മിറ്റി ഡി.സി.സി. മുൻ പ്രസിഡന്‍റ് സി.വി. ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. എ.പി. ഉണ്ണി അധ്യക്ഷനായി. വി.ടി. ബൽറാം എം.എൽ.എ. മുഖ്യാതിഥിയായി. വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. സലാം, മുസ്തഫ തങ്ങൾ, സലാം, എ.കെ. മരക്കാർ, കാസീം, സി.പി. മണി എന്നിവർ സംസാരിച്ചു.