മുതുതല: കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥികൾ കൊടുമുണ്ട ഗവ. എൽ.പി. സ്‌കൂളിൽ നിർമിച്ച ഉദ്യാനം തുറന്നു. റിട്ട. അധ്യാപകരായ വി.ടി. നാരായണൻ, കെ. മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി സ്‌കൂളിലെ 1994-95 എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവവിദ്യാർഥികളാണ് എൽ.പി. സ്‌കൂൾ കുട്ടികൾക്കായി ഉദ്യാനം നിർമിച്ചത്. പൂർവവിദ്യാർഥി-അധ്യാപകസംഗമവും നടന്നു.