മുതുതല: പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ രക്തസമാഹരണ ക്യാമ്പ് സംഘടിപ്പിച്ചു. പട്ടാമ്പി സി.ഐ. കെ.ജി. സുരേഷ് ഉദ്ഘാടനംചെയ്തു. മുജീബ് അൽ അമീൻ അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ, കെ.ടി. അബ്ദുള്ളമാനു, എം. മൊയ്തീൻകുട്ടി, പി.കെ. ജയശങ്കർ, പി. ഉണ്ണിക്കൃഷ്ണൻ, സി. മുകേഷ്, രാധാമണിയമ്മ, മുജീബ് റഹ്മാൻ, കെ.ടി. ഷമീർ തുടങ്ങിയവർ സംസാരിച്ചു.

സ്‌കൂളിലെ 1994-95 എസ്.എസ്.എൽ.സി. ബാച്ചും പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കും സംയുക്തമാണ് ക്യാമ്പ് നടത്തിയത്.