മുതുതല: യു.ഡി.എഫ്. പറക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുന്‍ എം.എല്‍.എ. സി.പി. മുഹമ്മദ് ഉദ്ഘാടനംചെയ്തു. പി.ടി. കുഞ്ഞാനു, സി.എ. റാസി, രാമദാസ്, അജ്മല്‍, കെ.എം. ഹനീഫ, ഷെരീഫ്, ബഷീര്‍, മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിഷ്ഠാദിനം

ഓങ്ങല്ലൂർ: തളി മഹാഗണപതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 10-ന് ആഘോഷിക്കും. രാവിലെ വിശേഷാല്‍പൂജകൾ, വൈകീട്ട് നാഗപൂജ, സർപ്പബലി എന്നിവയും മഹാദീപാരാധനയും ഉണ്ടായിരിക്കും. ക്ഷേത്രംതന്ത്രി കാലടി പടിഞ്ഞറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികനാകും.

പ്രതിഷ്ഠാദിന ഉത്സവം

പട്ടാമ്പി: വല്ലപ്പുഴ മാട്ടായ പിഷാരിക്കല്‍ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 11, 12, 13 തീയതികളില്‍ നടക്കും. വിശേഷാല്‍പൂജകള്‍ക്ക് ക്ഷേത്രംതന്ത്രി കരിയന്നൂര്‍ ഭവത്രാതന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി അഭീഷ് കെ.രാമന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരാകും. ഉത്സവദിവസങ്ങളില്‍ വൈകീട്ട് കലാപരിപാടികളുണ്ടാകും. 11-ന് നൃത്തം, 12-ന് വൈകീട്ട് 6.30-ന് കണ്യാര്‍കളി, വഞ്ചിപ്പാട്ട്, 13-ന് നൃത്തം എന്നിവയുണ്ടാകും. ശനിയാഴ്ച വൈകീട്ട് നാലിന് ദേവിയെ ആനപ്പുറത്ത് പുറത്തേക്കെഴുന്നള്ളിക്കും. പഞ്ചവാദ്യം അകമ്പടിയാവും. രാത്രി എട്ടിന് നാടകം അരങ്ങിലെത്തും.