മുതുതല : കൊടുമുണ്ട ഗവ. എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് പൂർവവിദ്യാർഥിക്കൂട്ടായ്മ ഉദ്യാനം നിർമിച്ചു. കൊടുമുണ്ട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1994-95 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥിക്കൂട്ടായ്മയാണ് എൽ.പി. സ്‌കൂൾ കുട്ടികൾക്ക് ഉദ്യാനം നിർമിച്ചുനൽകുന്നത്. എഴിന് രാവിലെ 10-നാണ് പൂന്തോട്ടത്തിന്റെ ഉദ്ഘാടനം.