മുതുതല: എസ്.വൈ.എസ്. പട്ടാമ്പി സോണിന്റെ ആഭിമുഖ്യത്തിൽ ജലസംരക്ഷണപ്രചാരണം തുടങ്ങി. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഉമ്മർ ലത്വീഫി ഉദ്ഘാടനംചെയ്തു. അബ്ദുൾ ഹഖീം അധ്യക്ഷനായി. പറവകൾക്കുള്ള നീർക്കുടവിതരണം മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ നിർവഹിച്ചു. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഷീദ്, റിയാസ് കരിമ്പുള്ളി, ഉമർ, ഹംസ കാരക്കാട്, അബ്ദുസത്താർ തുടങ്ങിയവർ സംസാരിച്ചു.