മുതുതല: യുവജനസമാജം വായനശാലയുടെ വാർഷികഭാഗമായി മുൻകാല പ്രവർത്തകസംഗമം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സംഗമം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ ഭട്ടതിരിപ്പാട് അധ്യക്ഷനായി. ഡോ. സി.പി. ചിത്രഭാനു വിശിഷ്ട വ്യക്തികളെ ആദരിച്ചു. സത്യൻ, ആനന്ദവല്ലി, പി. ഷൺമുഖൻ തുടങ്ങിയവർ സംസാരിച്ചു.