മുതലമട : ബ്ലോക്ക് പഞ്ചായത്ത് നിധിയുപയോഗിച്ച് നെടുവൻചിറയിൽ നിർമിച്ച അങ്കണവാടിക്കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബിസുധ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. ഗണേശൻ, ബ്ലോക്ക് പഞ്ചായത്തംഗം സി. കൃഷ്ണൻ, പഞ്ചായത്തംഗം അർജുനൻ എന്നിവർ സംസാരിച്ചു.