പട്ടാമ്പി: ബസ്സോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവർക്ക് പിഴയും സാമൂഹികസേവനവും ശിക്ഷ നൽകി. ഡിസംബർ 24-ന് ഉച്ചയ്ക്ക് പെരിന്തൽമണ്ണയിൽനിന്നും പട്ടാമ്പിക്ക് സർവീസ് നടത്തിയ ആരാധന ബസ്സിന്റെ ഡ്രൈവർ പ്രസാദിനാണ് ജോയന്റ് ആർ.ടി.ഒ. സി.യു. മുജീബ് 2,000 രൂപ പിഴയും പട്ടാമ്പി താലൂക്കാശുപത്രിയിൽ മൂന്നുദിവസം സാമൂഹികസേവനവും ശിക്ഷ നൽകിയത്.

കരിങ്ങനാട് നിന്നും കൊപ്പം വരെ മൊബൈൽ ഫോണിൽ സംസാരിച്ച്‌ ഡ്രൈവ് ചെയ്ത വീഡിയോദൃശ്യം ബസ്സിലെ യാത്രക്കാരൻ പകർത്തി ജോയന്റ് ആർ.ടി.ഒ.ക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്‌റഫ് സൂപ്പിൽ അന്വേഷണം നടത്തിയശേഷമാണ് നടപടി.