ഒറ്റപ്പാലം: പ്ലാസ്റ്റിക് നിർമാർജനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്ന മാതൃഭൂമി സീഡിന്റെ ലൗവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ സുധീര നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർമാരായ എലിസബത്ത് മാധുരി, കെ.ടി. എമിലി എന്നിവർ നേതൃത്വം നൽകി. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ പ്ലാസ്റ്റിക് ശേഖരണം ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ്.എസ്. ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തുടങ്ങിയത്.
ഈസ്റ്റേൺ ഗ്രൂപ്പിന്റെ സഹായത്തോടെ വിദ്യാർഥികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പുനഃസംസ്‌കരണം നടത്തുന്നതാണ് പദ്ധതി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിലെയും കുട്ടികളുടെ വീടുകളിൽനിന്ന് ശേഖരിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സാധനങ്ങൾ പദ്ധതിയുടെ ഭാഗമായി കൈമാറി.
വരുംദിവസങ്ങളിൽ പാലക്കാട്, മണ്ണാർക്കാട് എന്നീ വിദ്യാഭ്യാസജില്ലകളിലെ സ്‌കൂളുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിക്കും.