മാതൃഭൂമി കാര്‍ഷിക മേളയ്ക്ക് സമാപനം


മാതൃഭൂമി കാർഷിക മേളയുടെ സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : പ്രമോദ് കുമാർ/ മാതൃഭൂമി

പാലക്കാട്: കാര്‍ഷിക കേരളത്തിന്റെ മഹാമേളയായി മാറിയ അഞ്ചുദിവസത്തെ മാതൃഭൂമി കാര്‍ഷിക മേളയ്ക്ക് സമാപനമായി. സമാപന സമ്മേളനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മാതൃഭൂമി കാര്‍ഷിക മേളയുടെ സമാപന സമ്മേളനത്തില്‍ മനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു| ഫോട്ടോ : പ്രമോദ് കുമാര്‍/ മാതൃഭൂമി

'മാതൃഭൂമി' ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള കാര്‍ഷികമേളയ്ക്ക് വെള്ളിയാഴ്ച വൈകുന്നേരമാണ് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തിരശ്ശീല ഉയര്‍ന്നത്. നൂറ്റമ്പതോളം സ്റ്റാളുകളുകളാണ് മേളയില്‍ ഉണ്ടായിരുന്നത്. കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും വില്പനയും, ശ്വാനപ്രദര്‍ശനം എന്നിവയുള്‍പ്പെടെയുള്ള കൗതുകക്കാഴ്ചകളും മേളയെ ആകര്‍ഷണീയമാക്കി. മന്ത്രിമാരും കാര്‍ഷികവിദഗ്ധരും പങ്കെടുക്കുന്ന സെമിനാറുകളായിരുന്നു മറ്റൊരു സവിശേഷത.



മാതൃഭൂമി കാര്‍ഷിക മേളയുടെ സമാപന സമ്മേളനത്തില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തുന്നു| ഫോട്ടോ : പ്രമോദ് കുമാര്‍/ മാതൃഭൂമി

'വി-ഗാര്‍ഡ്' ഇന്‍ഡസ്ട്രീസായിരുന്നു മേളയുടെ പ്രസന്റിങ് സ്‌പോണ്‍സര്‍. 'മദേഴ്‌സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്' ആണ് പവേഡ് ബൈ സ്‌പോണ്‍സര്‍. 'കൗമ മില്‍ക്ക്', കേരളാ ടൂറിസം, അപീഡ എന്നിവരായിരുന്നു അസോസിയേറ്റ് സ്‌പോണ്‍സര്‍മാര്‍. 'ടോപ് ഇന്‍ ടൗണ്‍' ഫുഡ് പാര്‍ട്ണറും 'ഇതിഹാസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്' ട്രാവല്‍ പാര്‍ട്ണറുമാണ്. 'നബാഡും' 'കേരള ഫീഡ്‌സു'മാണ് സെമിനാര്‍ സ്‌പോണ്‍സര്‍മാര്‍.

Content Highlights: Mathrubhumi Agrifest has concluded


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented