കാഴ്ചകള്‍ കാണാം; സ്റ്റാളുകളില്‍ തിരക്കേറുന്നു 


മേള കാണാനെത്തിയ വിദ്യാർഥികൾ

പാലക്കാട്: മേള അവസാനിക്കാന്‍ രണ്ടുനാള്‍ ബാക്കിനില്‍ക്കെ സ്റ്റാളുകളിലെ കാഴ്ചകള്‍ കാണാന്‍ ആള്‍ത്തിരക്കേറി. ''കോവിഡിനുശേഷം ഇത്രയും വലിയ ഒരു മേളയില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്'' -വാഹനവായ്പ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എസ്. സന്തോഷ് കുമാര്‍ പറഞ്ഞു.

''എല്ലാം കാണാം, മനസ്സിലാക്കാം, ആവശ്യമുള്ളത് വാങ്ങിക്കുകയും ചെയ്യാം. കാര്‍ഷികരംഗത്തെ മാറ്റങ്ങള്‍, പുത്തന്‍ സാങ്കേതികവിദ്യകള്‍ എന്നിവയറിയാന്‍ മേള ഉപകരിക്കും''-സന്തോഷ് കുമാര്‍ പറഞ്ഞു. കര്‍ഷകനായ അച്ഛന്‍ സേതുമാധവന്‍, ഭാര്യ ദീപ, മകള്‍ സ്വാതി എന്നിവരും ഒപ്പമുണ്ടായിരുന്നു.ചിറ്റൂരിലെ വിളയോടിയില്‍നിന്നെത്തിയ നിതിഷയെന്ന വിദ്യാര്‍ഥിനിക്ക് കുറേ പുതിയ അറിവുകള്‍ മണ്ണുസംരക്ഷണ-പര്യവേക്ഷണവകുപ്പിന്റെ സ്റ്റാളില്‍നിന്ന് കിട്ടി. കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് ലാറ്ററല്‍ മണ്ണാണെന്നും അഖിലേന്ത്യാടിസ്ഥാനത്തില്‍ എക്കലാണെന്നുമൊക്കെ സ്റ്റാളിലൊരുക്കിയ മണ്ണറിവുപ്രദര്‍ശനത്തിലൂടെ മനസ്സിലായി.

ഡ്രയറുകളുമായി ഗ്രീന്‍ഗാര്‍ഡ്

കാര്‍ഷികോത്പന്നങ്ങള്‍ ഉണക്കിയെടുക്കാനുള്ള 85-ലധികം തരം ഡ്രയറുകള്‍ സ്റ്റാളുകളിലുണ്ട്. കൊപ്ര, ജാതിക്ക, ഏലയ്ക്ക, കൊക്കോ, ചക്ക, ഏത്തക്ക, ഇഞ്ചി, മഞ്ഞള്‍, തേങ്ങ, മുളക് തുടങ്ങി ഏതുത്പന്നവും ഉണക്കിയെടുക്കാം. എറണാകുളം കേന്ദ്രീകരിച്ചുള്ള ഗ്രീന്‍ഗാര്‍ഡ് അഗ്രി മെഷനറീസാണ് ഡ്രയറുകളുമായി എത്തിയിരിക്കുന്നത്. ഉത്പന്നങ്ങളുടെ സ്വാഭാവികനിറവും ഗുണവും നഷ്ടമാകാതെ ഉണക്കാന്‍ കഴിയും. പുകയോ പൊടിയോ ബാധിക്കില്ല. കൊപ്രയുള്‍പ്പെടെ വേഗത്തില്‍ ഉണക്കാനാവുന്നതിനാല്‍ പൂപ്പല്‍ പ്രശ്‌നങ്ങളുമില്ല. കുറഞ്ഞത് 20 കിലോഗ്രാം മുതല്‍ അഞ്ചുടണ്‍ വരെയുള്ള ഉത്പന്നങ്ങള്‍ ഉണക്കാന്‍ ശേഷിയുള്ള യന്ത്രങ്ങള്‍ ഇവിടെയുണ്ട്.

വിത്തുകളുമായി ഗാര്‍ഡന്‍ സീഡ്സ്

ഗാര്‍ഡന്‍ സീഡ്‌സ് നഴ്സറിയില്‍ അത്യുത്പാദനശേഷിയുള്ള പച്ചക്കറിക്കളുടെയും പൂച്ചെടികളുടെയും വിത്തിനങ്ങളും ഹൈബ്രിഡ് വിത്തുകളും ലഭ്യമാണ്. ഗ്ലാഡിയോല, ലില്ലി, ഡാലിയ കിഴങ്ങുകളും ക്രിശാന്തമം, ആസ്റ്റര്‍, സീനിയ, കാര്‍നേഷന്‍, പെട്ടൂണിയ, സണ്‍ഫ്‌ളവര്‍, മേരി ഗോള്‍ഡ്, ജറിബറ തുടങ്ങിയവയുടെ ഇറക്കുമതി ചെയ്ത ഇനങ്ങളും വാങ്ങാം. 28 ദിവസം കൊണ്ട് കായ്ക്കുന്ന നിലവെണ്ട, ആറുമാസംകൊണ്ട് ഫലം തരുന്ന ചെടിമുരിങ്ങ, കാബേജ്, കോളിഫ്‌ളവര്‍, മല്ലിയില, പുതിന, തുളസി എന്നിവയുടെ വിത്തുകളും കിട്ടും. ജൈവകീടനാശിനി തളിക്കുന്ന പമ്പുകളും വാങ്ങാം.

ഓട്ടോസോണില്‍

ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ മുതല്‍ പുത്തന്‍മോഡല്‍ കാറുകള്‍വരെയുണ്ട്. മാരുതി, ടാറ്റാ ഹ്യുണ്ടായി, ടി.വി.എസ്., ഏതര്‍, റിവോള്‍ട്ട് എന്നീ കമ്പനികളുടെ വാഹനങ്ങളാണുള്ളത്.

പാമ്പിനെ പിടിക്കാനും തോട്ടി!

കൈപ്പള്ളി ഗ്രീന്‍സ് അഗ്രോയുടെ സ്റ്റാളില്‍ പാമ്പിനെ പിടിക്കാനുള്ള തോട്ടി കിട്ടും. തേങ്ങ, മാങ്ങ മുതലായവ പറിക്കാന്‍ 18 അടി ഉയരമുള്ള അലുമിനിയം തോട്ടികള്‍, വലിയ കമ്പുകള്‍ അറുക്കുവാനുള്ള തോട്ടികള്‍, ഗാര്‍ഡനിങ് ഉപകരണങ്ങള്‍ തുടങ്ങിയവയും ലഭിക്കും.

ചിരട്ടയിലുണ്ട് വിസ്മയവും ജീവിതവും

മോതിരം, മീന്‍, താമര, ജഗ്ഗ്, പൂക്കൂട, പൂക്കള്‍, കിളികള്‍, കമ്പിറാന്തല്‍... ചിരട്ടയില്‍ വിരിയിച്ച നിരവധി വിസ്മയങ്ങളുമായാണ് കൊല്ലങ്കോട് ആനമാറി ആണ്ടികുളമ്പ് വീട്ടിലെ എ. കൃഷ്ണനും ഭാര്യ ഓമനയും മാതൃഭൂമി കാര്‍ഷികമേളയിലെത്തിയത്. ആരുടെയും ശ്രദ്ധകവരുന്ന 20-ലധികം ചിരട്ടകൊണ്ടുള്ള കരകൗശലവസ്തുക്കള്‍ ഇവിടെയുണ്ട്.

40 വര്‍ഷത്തോളം പൊറാട്ടുനാടക കളിക്കാരനായിരുന്നു കൃഷ്ണന്‍. കോവിഡുകാലം പ്രതിസന്ധിയിലാക്കിയപ്പോഴാണ്, ചിരട്ടകളെ കൂട്ടുപിടിക്കുന്നത്. 50 രൂപമുതല്‍ 1,500 രൂപവരെയാണ് ചാരുതയേറിയ ചിരട്ടയുത്പന്നങ്ങള്‍ക്ക്.

'വി-ഗാര്‍ഡ്' ഇന്‍ഡസ്ട്രീസാണ് മേളയുടെ പ്രസന്റിങ് സ്‌പോണ്‍സര്‍. 'മദേഴ്‌സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്' ആണ് പവേഡ് ബൈ സ്‌പോണ്‍സര്‍. 'കൗമ മില്‍ക്ക്' അസോസിയേറ്റ് സ്‌പോണ്‍സറും 'ടോപ് ഇന്‍ ടൗണ്‍' ഫുഡ് പാര്‍ട്ണറും 'ഇതിഹാസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്' ട്രാവല്‍ പാര്‍ട്ണറുമാണ്. 'നബാഡും' 'കേരള ഫീഡ്‌സു'മാണ് സെമിനാര്‍ സ്‌പോണ്‍സര്‍മാര്‍.

Content Highlights: Mathrubhumi Agrifest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented