പാലുത്പാദനത്തില്‍ കുതിപ്പ്; കയറ്റുമതിയില്‍ കിതപ്പ്


പാലക്കാട്ട് മാതൃഭൂമി സംഘടിപ്പിക്കുന്ന കാർഷികമേളയിൽ ക്ഷീരകർഷകസംഗമം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ് ജോയന്റ് ഡയറക്ടർ റിനോ ജോൺ, മിൽമ ചെയർമാൻ കെ.എസ്. മണി, വെറ്ററിനറി സർവകലാശാലാ രജിസ്ട്രാർ ഡോ. സുധീർ ബാബു, സെന്റർ ഫോർ ബയോ റിസോഴ്സ് ആൻഡ് അഗ്രിക്കൾച്ചറൽ സർവീസസ് ഡയറക്ടർ ഡോ. അനി എസ്. ദാസ്, കേരള ഫീഡ്സ് എം.ഡി. ഡോ. ബി. ശ്രീകുമാർ, കൗമ മിൽക്ക് എം.ഡി. എസ്. മരുതാചലം, ക്ഷീരവികസനവകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്. ജയസുജീഷ്, ക്ഷീരവികസനവകുപ്പ് മുൻ ജോയന്റ് ഡയറക്ടർ പ്രകാശ് എന്നിവർ സമീപം

പാലക്കാട്: മാതൃഭൂമി കാര്‍ഷികമേളയുടെ നാലാംദിനം കീഴടക്കി ജില്ലയിലെ ക്ഷീര കര്‍ഷകര്‍. ക്ഷീരവികസന മന്ത്രിയുമായും മറ്റ് വിദഗ്ധരുമായും സംവദിക്കാനുള്ള അവസരങ്ങള്‍ കര്‍ഷകര്‍ പ്രയോജനപ്പെടുത്തി. ഒട്ടേറെ കര്‍ഷകരാണ് 'ക്ഷീരമേഖലയിലെ പ്രതിസന്ധികളും സാധ്യതകളും' എന്നവിഷയത്തില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്തത്. മൃഗസംരക്ഷണം, തീറ്റ, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, അവയുടെ വില്പന, വിവിധ സബ്സിഡികള്‍, മികച്ച ഇനം ബ്രീഡുകള്‍, വെറ്ററിനറി ഡോക്ടര്‍മാരുടെ ലഭ്യത, ക്ഷീരസംഘങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ചോദ്യങ്ങളുയര്‍ന്നു.

നിരവധി യുവാക്കള്‍ കൃഷിയിലേക്ക് കടന്നുവരുന്നുണ്ട്. എന്നാല്‍, ഒരുദിവസം എത്രവരുമാനം ലഭിക്കുന്നുണ്ട് എന്നത് ആശങ്കാജനകമാണെന്ന് ഓപ്പണ്‍ഫോറത്തില്‍ കര്‍ഷകര്‍ അറിയിച്ചു. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിശ്ചിതശതമാനം ലാഭവിഹിതം കര്‍ഷകര്‍ക്ക് നല്‍കണമെന്നുള്ള നിര്‍ദേശം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്. ഗോമൂത്രവും ചാണകവും ഉള്‍പ്പെടെ മൂല്യവര്‍ധിത ഉത്പന്നമായി വില്പനനടത്താം എന്നാല്‍ അത് എവിടെ വില്‍ക്കണം, അതിന് എത്രരൂപ കിട്ടും തുടങ്ങിയ ചോദ്യങ്ങളും സംവാദത്തില്‍ ഉയര്‍ന്നു.പശുക്കള്‍ക്ക് ബീജം

സര്‍ക്കാര്‍ ഇടപെട്ട് നല്ലയിനം പശുക്കളെ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, എല്ലാ മികച്ച ഇനങ്ങളുടെയും ബീജം കേരളത്തില്‍ ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു. പശുവിനുള്ള ബീജം ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ വഴി വാങ്ങാന്‍ കര്‍ഷര്‍ ശ്രദ്ധിക്കണം -മന്ത്രി പറഞ്ഞു.

ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പാലുത്പാദിപ്പിക്കുന്ന രാജ്യമായിട്ടും കയറ്റുമതിയുടെ കാര്യത്തില്‍ നാം പിന്നിലാണെന്ന് വെറ്ററിനറി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. സുധീര്‍ ബാബു പറഞ്ഞു. സ്വന്തമായി ബ്രീഡോ, ഫീഡോ, സ്ഥിരമായ കാലാവസ്ഥയോ ഇല്ലാത്ത നോണ്‍ ഡയറി സംസ്ഥാനത്തെ ഇത്തരത്തില്‍ മാറ്റിയെടുത്തത് അത്ഭുതമാണെന്ന് സംവാദത്തില്‍ പങ്കെടുത്ത സെന്റര്‍ ഫോര്‍ ബയോ റിസോഴ്സസ് ആന്‍ഡ് അഗ്രി സര്‍വീസസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അനി എസ്. ദാസ് പറഞ്ഞു.

ഡോക്ടര്‍മാരുടെ കുറവ് നികത്തും

വെറ്ററിനറി ഡോക്ടര്‍മാരുടെ കുറവുണ്ടെങ്കില്‍ അക്കാര്യം പരിഹരിക്കുമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ കേരള ഫീഡ്‌സിന്റെയും മില്‍മയുടെയും സഹകരണത്തോടെ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.

പരാതികളും പരിഹാരവും

ക്ഷീരസംഘത്തില്‍ അംഗത്വത്തിന് അപേക്ഷിച്ചിട്ട് ?കാത്തിരിപ്പ് തുടരുകയാണെന്ന് ഉദ്യോഗസ്ഥരോട് കര്‍ഷകര്‍ പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടെന്നും അഗത്വം നല്‍കാന്‍ നിര്‍ദേശം നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഘത്തില്‍ ഉള്‍പ്പെടാത്ത കര്‍ഷകകൂട്ടായ്മകളിലെ അംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു. കേരള ഫീഡ്സുമായി സഹകരിച്ച് കോഴിപ്പാറ ക്ഷീരസംഘം ചോളക്കൃഷി ചെയ്യാന്‍ സന്നദ്ധരാണെന്ന് അറിയിച്ചു.

കാലിത്തീറ്റയ്ക്ക് സബ്സിഡി ഏര്‍പ്പെടുത്തണമെന്ന് ചോദ്യോത്തരവേളയില്‍ കര്‍ഷകരുടെ ആവശ്യം. സബ്സിഡി എന്ന ആശയം മാറിവരികയാണെന്നും പശുവളര്‍ത്തല്‍ ഒരു വ്യവസായമായി കാണണമെന്നും കേരള ഫീഡ്സ് എം.ഡി. ഡോ. ബി. ശ്രീകുമാര്‍ പറഞ്ഞു. പാല്‍ എന്നുമാത്രം ചിന്തിക്കാതെ അതില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കര്‍ഷകര്‍ ശ്രമിക്കണമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ജോയിന്റ് ഡയറക്ടര്‍ റിനോ ജോണ്‍ പറഞ്ഞു. ക്ഷീരമേഖലയില്‍ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും സന്തോഷസൂചിക ഉയര്‍ത്താന്‍ നടപടി വേണമെന്ന് ക്ഷീരവികസനവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. പ്രകാശ് ആവശ്യപ്പെട്ടു. ക്ഷീരവികസനവകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ്. ജയ സുജീഷ് മോഡറേറ്ററായിരുന്നു. കേരള ഫീഡ്‌സുമായി സഹകരിച്ചായിരുന്നു സെമിനാര്‍.

Content Highlights: Mathrubhumi Agrifest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented