തിരുപ്പൂർ: ലീപ് ഇയർ ദിനമായ ഫെബ്രുവരി 29-ന് തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ ജനിച്ചത്‌ 10 കുട്ടികൾ. ഇവരിൽ എട്ട് ആൺകുട്ടികളാണ്. അഞ്ചുപേർ സുഖപ്രസവത്തിലൂടെയും അഞ്ചുപേർ ശാസ്ത്രക്രിയയിലൂടെയുമാണ് കുട്ടികൾക്ക് ജന്മം നൽകിയത്. നാലുവർഷം കൂടുമ്പോൾ ഒരിക്കൽ വരുന്ന ഫെബ്രുവരി 29-കളായിരിക്കും ഈ കുട്ടികളുടെ ജന്മദിനം എന്നതാണ് പ്രത്യേകത.