കൂറ്റനാട് : ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലോക പ്രകൃതിസംരക്ഷണദിനം ആചരിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രതാപ് വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻപരിസരത്ത് 50 വൃക്ഷത്തൈകൾ നട്ടു. എസ്.ഐ. ഗോപാലൻ, പോലീസുദ്യോഗസ്ഥരായ ശശിനാരായണൻ, രജീഷ്, ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ് എന്നിവർ നേതൃത്വംനൽകി