കൂറ്റനാട് : ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 1995-96 എസ്.എസ്.എൽ.സി. ബാച്ചിന്റെ നേതൃത്വത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. പൂർവവിദ്യാർഥിയും ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തംഗവുമായ പ്രദീപ് ചെറുവാശ്ശേരി ഉദ്ഘാടനംചെയ്തു. മൊയ്തൂട്ടി അധ്യക്ഷനായി. ആന്റണി കെ.സി., പഞ്ചായത്തംഗം സജിത സുനിൽ, ജോൺസൺ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.