കൂറ്റനാട്: പൂരാഘോഷത്തിന് രുചികൂട്ടാൻ കൃഷിഭവന്റെ ‘സ്വാദിഷ്ട് രുചിയുടെ പൂരം’ സ്റ്റാൾ. ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷഭാഗമായി ചാലിശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിലാണ് സ്റ്റാൾ ആരംഭിച്ചത്. പപ്പായകൊണ്ടുണ്ടാക്കിയ മിക്സ്ചർ, പപ്പടം, സോസ്, ജാം, സ്ക്വാഷ്, വിവിധ പാനീയങ്ങൾ, ഹൽവ എന്നിവയാണ് സ്റ്റാളിലെ വിഭവങ്ങൾ.

കൃഷിഭവന്റെ കീഴിലെ പത്ത് വനിതാ കർഷരുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ തയ്യാറാക്കിയത്. സ്റ്റാളിലെ വില്പയും ഇവർതന്നെയാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആനിവിനു അധ്യക്ഷതവഹിച്ചു. സുജാത, സത്യവതി, ഷഹീദ, രമണി, ഗീത, പ്രസന്ന, രാധിക, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ മനോജ്, രജനി എന്നിവർ നേതൃത്വംനൽകി.