കൂറ്റനാട്: തൊഴൂക്കര ദേശവിളക്ക് ആഘോഷിച്ചു. രാവിലെ ഗണപതി ഹോമത്തോടെ വിളക്കിന് തുടക്കമായി. കുടിവെപ്പ്, തലക്കശ്ശേരി മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, തായമ്പക, അയ്യപ്പൻപാട്ട്, കനൽച്ചാട്ടം, വെട്ടും തടവ്, ഗുരുതിതർപ്പണം എന്നിവയുണ്ടായി. പട്ടിശ്ശേരി മങ്ങാട്ട് വീട്ടിൽ ഗോവിന്ദൻനായർ സ്മാരക വിളക്ക് സംഘമാണ് വിളക്കുപാർട്ടി.