കൊല്ലങ്കോട് : മുതലമട (കിഴക്ക്) ക്ഷീരവ്യവസായ സഹകരണസംഘം 20 ക്ഷീരകർഷകർക്ക് ആദ്യഘട്ടമെന്ന നിലയിൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ നൽകി. സംഘം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ അഫ്സ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതലമട എസ്.ബി.െഎ. ബാങ്കിന്റെ സഹകരണത്തോടെയായിരുന്നു ലോൺ വിതരണം.

ബാങ്ക് മാനേജർ ആർ. സന്തോഷ് അധ്യക്ഷനായി. സംഘം സെക്രട്ടറി സുജീഷ് കുമാർ, ജീവനക്കാരായ ധനൂപ്, പ്രമീള, ഭാമ, അശ്വനി എന്നിവർ പങ്കെടുത്തു.