കൊല്ലങ്കോട് : കരിങ്കുളം ഈഴവസമുദായം കണ്യാർകളി ആശാൻ അനന്തകൃഷ്ണന്റെ നിര്യാണത്തിൽ സമുദായയോഗം അനുശോചിച്ചു. ദേശക്കാരണവർ കൃഷ്ണൻകുട്ടി അധ്യക്ഷനായി. കുട്ടമണി, മണികണ്ഠൻ, ശശി, രാമചന്ദ്രൻ, വിജയൻ, രാമൻ, അനന്തകൃഷ്ണൻ, കലാധരൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.