കൊല്ലങ്കോട് : ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച പയ്യലൂർഗ്രാമം പിഷാരത്ത്‌ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ അഞ്ജലിയുടെ മൃതദേഹം സംസ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പയ്യലൂർ അടയ്ക്കപ്പാറ ഇക്ഷുനദിക്കരയിൽനടന്ന സംസ്കാരച്ചടങ്ങിൽ ഭർത്താവും മക്കളും പി.പി.ഇ. കിറ്റ് ധരിച്ചെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.

പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ പഞ്ചായത്ത്‌ പ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ മൃതദേഹം മറവു ചെയ്യുന്നതിന് മേൽനോട്ടം വഹിച്ചു.അഞ്ജലിയുടെ ഭർത്താവ് സുരേന്ദ്രൻ, മക്കളായ അവിനാശ്, ആനന്ദ്‌ എന്നിവരുടെ കോവിഡ് സ്രവ പരിശോധനാഫലം നെഗറ്റീവായി. 14 ദിവസംകൂടി വീട്ടിൽ സമ്പർക്കവിലക്കിൽക്കഴിയണം.