കൊല്ലങ്കോട് : കോവിഡ് രോഗബാധമൂലം ശനിയാഴ്ച പുലർച്ചെ ജില്ലാ ആശുപത്രിയിൽ മരിച്ച പയ്യലൂർ സ്വദേശിനി അഞ്ജലിയുടെ (40) ശവസംസ്‌കാരം ഞായറാഴ്ച നടക്കും. ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ കൊല്ലങ്കോട് പഞ്ചായത്തിലെ പയ്യലൂരിലുള്ള ഇക്ഷുനദിക്കരയിലാണ് മൃതദേഹം സംസ്കരിക്കുക.