കിഴക്കഞ്ചേരി: കരുമനശ്ശേരി ഗ്രാമം അയ്യപ്പക്ഷേത്രത്തിലെ രഥോത്സവം ആഘോഷിച്ചു. പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയോടെ മൂന്ന്‌ ആനകൾ അണിനിരന്ന എഴുന്നള്ളത്തുണ്ടായി.

ഉച്ചയ്ക്ക് 12.30ന് ഗ്രാമത്തിലൂടെ രഥപ്രയാണം നടന്നു. തുടർന്ന് അന്നദാനം, കാഴ്ചശീവേലി, ചൊവ്വാഴ്ച പുലർച്ചെ നാലിന് എഴുന്നള്ളത്ത്, ആറാട്ട് എഴുന്നള്ളത്ത്, കൊടിയിറക്കൽ, അഭിഷേകം എന്നിവയ്ക്കുശേഷം വൈകീട്ട് എട്ടിന് പാനകപൂജയോടെ ഉത്സവത്തിന് സമാപനമാകും.