പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം സ്ഥാപകദിനാഘോഷം പ്രസിഡന്റ് കെ.പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബ് അങ്കണത്തിൽ നടന്ന യൂണിറ്റി ഡേ പരിപാടിയിൽ കഞ്ചിക്കോട് വ്യവസായ മേഖലയിലെ സംരംഭകരും കുടുംബാംഗങ്ങളും പങ്കെടുത്തു. വ്യവസായികളെ ആദരിച്ചു.
നേതൃത്വമികവിനുള്ള പുരസ്കാരം റെഫ് ല ഇന്റർനാഷണൽ ലിമിറ്റഡിന്റെ എം.ഡി. ജി. കൃഷ്ണകുമാർ, മികച്ച വ്യവസായിക്കുള്ള പുരസ്കാരം ബ്രൊക്കെയ്ഡ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർമാരായ അൻവർ സഹദ്, വി.പി. മുജാഹിർ, മികച്ച വനിതാ വ്യവസായിക്കുള്ള പുരസ്കാരം കംഫർട്ട് നൈറ്റ് ലിനൻ പ്രൊഡക്ട് പ്രൊപ്പറൈറ്റർ ജസിയ റഫീക്ക് എന്നിവർക്ക് നൽകി ആദരിച്ചു.
സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.െഎ.എ.) പ്രസിഡന്റ് അബ്ദുൾ ഹക്കീം, ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണൻ, സ്റ്റീൽ മാനുഫാക്ച്ചറിങ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാഫി, പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി നിധിൻ, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ജനറൽ സെക്രട്ടറി കെ. കിരൺകുമാർ, വൈസ് പ്രസിഡന്റുമാരായ കെ.സജീവ് കുമാർ, കെ.കെ. ബാബു, ജോയന്റ് സെക്രട്ടറി പി.എം. സുരേന്ദ്രൻ, ട്രഷറർ കെ. ഹരിദാസ്, കെ. കുട്ടികൃഷ്ണൻ, വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.