കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ അനുസ്മരണം 14-ന് 


കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ

പാലക്കാട്: കലാസാഗര്‍ സ്ഥാപകന്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 14-ന്, പ്രമുഖ കലാകാരന്മാരെ ആദരിച്ചുകൊണ്ട് ഗുരുസ്മരണദിനമായി ആചരിക്കുന്നു. വള്ളത്തോള്‍ നഗര്‍ കഥകളി സ്‌കൂളുമായി സഹകരിച്ചാണ് കലാസാഗര്‍ 14-നു ഗുരുസ്മരണദിനമായി ആചരിക്കുന്നത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാര്‍ത്ഥം പെരുവനം കുട്ടന്‍ മാരാരെയും കഥകളി ഗുരു കലാമണ്ഡലം എം.പി.എസ്. നമ്പൂതിരിയെയും കലാസാഗര്‍ ആദരിക്കും.

14-ന് വൈകുന്നേരം 5 മണിക്ക് വള്ളത്തോള്‍ നഗര്‍ കഥകളി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടികളുടെ ആമുഖപ്രഭാഷണവും സ്വാഗതവും വെള്ളിനേഴി ആനന്ദ് നിര്‍വഹിക്കും. കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ യോഗം ഡോക്ടര്‍ സദനം കൃഷ്ണന്കുട്ടി ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍, കലാമണ്ഡലം രാജശേഖരന്‍ തുടങ്ങിയവരുടെ അനുസ്മരണ പ്രഭാഷണം ഉണ്ടായിരിക്കും.



കലാസാഗര്‍ പ്രസിഡന്റ് എം.പി.മോഹനന്‍ നന്ദി രേഖപ്പെടുത്തും. തുടര്‍ന്ന് കലാമണ്ഡലം വിശ്വാസ്, വൈക്കം വിഷ്ണുദേവ് (പാട്ട്), കലാമണ്ഡലം രവിശങ്കര്‍, കലാമണ്ഡലം നിധിന്‍ കൃഷ്ണ (ചെണ്ട), കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം നാരായണന്‍ (മദ്ദളം) തുടങ്ങിയവര്‍ പങ്കെടുക്കുന്ന മേളപ്പദം ഉണ്ടായിരിക്കും.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ പിറനാളിന്റെ ഓര്‍മക്കായി വര്‍ഷാവര്‍ഷം നല്‍കിവരുന്ന കലാസാഗര്‍ പുരസ്‌കാരം ചില അവിചാരിതമായ കാരണങ്ങളാല്‍ കലാമണ്ഡലം സോമന് സ്വീകരിക്കുവാന്‍ സാധിച്ചില്ല. 2022 ലെ കഥകളി വേഷത്തിനുള്ള കലാസാഗര്‍ പുരസ്‌കാരസമര്‍പ്പണം ഗുരുസ്മരണദിനത്തില്‍ നടത്തും.

Content Highlights: Kalamandalam Krishnankutty Poduval


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented