പാലക്കാട്: കഞ്ചിക്കോട് ബെമലിന് സമീപം തീപിടിത്തം. ഞായറാഴ്ച രണ്ടുമണിയോടെയാണ് സംഭവം. ബെമലിന്റെ ഉപയോഗശൂന്യമായ വസ്തുക്കൾ പുറംതള്ളുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത് വൈദ്യുതിലൈനിൽനിന്നുണ്ടായ തീപ്പൊരിയാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. അസി. സ്റ്റേഷൻ ഓഫീസർ മധുവിന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് അഗ്നിരക്ഷാസേനയും ബെമലിന്റെ അഗ്നിരക്ഷാപ്രവർത്തകൻ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ചിറ്റൂർ അഗ്നിരക്ഷാസേനയും ചേർന്നാണ് രണ്ട് മണിക്കൂറോളമെടുത്ത് തീയണച്ചത്. 50 ഏക്കറോളം സ്ഥലത്തെ മാലിന്യവും കത്തിനശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല.

Content Highlight: fire accident near Palakkad kanjikode