ഈറോഡ്: ഈറോഡ് ചെന്നിമലറോഡിൽ വൈക്കോൽകയറ്റിവന്ന ലോറി വൈദ്യുത ലൈനിൽത്തട്ടി തീപിടിത്തമുണ്ടായി. ലോറിയുടെ പകുതിഭാഗത്തോളം കത്തിനശിച്ചു. ധർമപുരി ജില്ലയിലെ കുറിഞ്ചിപെട്ടിയിൽ താമസിക്കുന്ന കാളിയപ്പെന്റ ലോറിയാണ് തീപ്പിടിത്തത്തിൽ നശിച്ചത്. ഡ്രൈവർ സെന്തിൽകുമാറിന് തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മുഖത്ത്‌ പൊള്ളലേറ്റു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന തീയണച്ചു. പൊള്ളലേറ്റ സെന്തിൽകുമാറിനെ ഈറോഡ് സർക്കാർ ആശുപത്രയിൽ പ്രവേശിപ്പിച്ചു.