ഈറോഡ്: കാവേരി, ഭവാനി നദികൾ നിറഞ്ഞുകവിഞ്ഞതോടെ കരയോരപ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. സത്യാമംഗലം, ഭവാനി, ഈറോഡ്, കരുങ്കൽപ്പാളയം, പള്ളിപാളയം എന്നിവിടങ്ങളിലാണ് കൂടുതൽ പ്രശ്നം. ഇവിടത്തെ താമസക്കാരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.

നീലഗിരി, കേരളം, കർണാടകം എന്നിവിടങ്ങളിലെ കനത്ത മഴയെത്തുടർന്ന് മേട്ടൂർ, ഭവാനിസാഗർ അണക്കെട്ടുകൾ തുറന്നതോടെയാണ് നദികൾ കരകവിഞ്ഞത്. മന്ത്രിമാരായ കെ.എ. ചെങ്കോട്ടയ്യൻ, കെ.സി. കറുപ്പണ്ണൻ, കളക്ടർ എസ്. പ്രഭാകർ തുടങ്ങിയവർ പ്രദേശങ്ങൾ സന്ദർശിച്ച്‌ സ്ഥിതിഗതി വിലയിരുത്തി.