ഈറോഡ് : ഈറോഡ് കോർപ്പറേഷൻ പരിധിയിൽ പ്രദേശവാസികളുടെ എതിർപ്പ് മറികടന്ന് ആനക്കൽപാളയത്തിൽ ടാസ്മാക് കട തുറക്കാനുള്ള അധികാരികളുടെയും ജീവനക്കാരുടെയും ശ്രമം വിഫലമായി. ശനിയാഴ്ച കടതുറക്കാൻ എത്തിയതോടെ പരിസരവാസികൾ എതിർത്തു. പോലിസ് സമരക്കാരുമായി ചർച്ചനടത്തുമ്പോൾ സ്ത്രീകളടക്കം ഹിന്ദുമുന്നണി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനാൽ കടതുറക്കാൻ സാധിച്ചില്ല.