ഈറോഡ് : ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപ്പാളയം മണ്ഡലത്തിൽപ്പെട്ട ഏഴ്‌ പഞ്ചായത്തുകളിലെ പുതിയ റോഡുകളുടെ നിർമാണത്തിന് തുടക്കമായി. 2.77 ലക്ഷംരൂപ ചെലവിൽ നിർമിക്കുന്ന റോഡുകളുടെ ഉദ്‌ഘാടനം മന്ത്രി കെ.എ. ചെങ്കോട്ടയ്യൻ നിർവഹിച്ചു. ജില്ലാ കളക്ടർ സി. കതിരവൻ ചടങ്ങിൽ സംബന്ധിച്ചു.