ഈറോഡ് : ഈറോഡ് ജില്ലയിലെ ആസന്നൂർ വനമേഖലയിലെ ചെക്പോസ്റ്റ്‌ കാട്ടാനക്കൂട്ടം കൈയേറി.

ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. കഴിഞദിവസം വൈകീട്ട്‌ നാലുമണിയോടെയാണ് പെട്ടെന്ന് ആനക്കൂട്ടം ചെക്പോസ്റ്റിൽ എത്തിയത്.

കുറേനേരം ഇവിടെനിന്ന്‌, ആനകൾ കാട്ടിലേക്ക് മടങ്ങി. അതിനുശേഷമാണ് ഈവഴി വാഹനഗതാഗതം തുടർന്നത്.