ഈറോഡ് : ഈറോഡ് ജില്ലയിലേ വാനമേഖലാപ്രദേശങ്ങളിൽ കാട്ടാനകൾ കൂട്ടത്തോടെ റോഡിലേക്കുവരുന്നത് വർധിച്ചുവരുന്നതായി വനപാലകർ അറിയിച്ചു. അതിനാൽ ഇതിലേ വാഹനമോടിച്ച്‌ കടന്നുപോകുന്നവർ വാഹനങ്ങൾ വേഗതകുറച്ച്‌ ശ്രദ്ധയോടെ പോകണമെന്ന് അറിയിപ്പിൽ പറയുന്നു. ജില്ലയിലെ സത്യമംഗലം, ആസന്നൂർ, താളവാടി, അന്തിയൂർ, ബർഗുർ എന്നീ വനമേഖലകളിലാണ് ആനകൾ കൂട്ടത്തോടെ വെള്ളം തേടി റോഡ് മുറിച്ചുകടക്കാൻ എത്തുന്നത്.