ഈറോഡ് : അന്തിയൂരിനടുത്ത്‌ വനമേഖലയിലെ കൃഷിഭൂമിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയിൽ തട്ടി കാട്ടാന ചരിഞ്ഞു. സംഭവത്തിൽ സ്ഥലമുടമ ബർഗൂർ പാവല്ലേ ഉശിവളവിൽ താമസിക്കുന്ന മാധേഷിനെ (50) അറസ്റ്റ് ചെയ്തു.

മാധേഷ് തന്റെ കൃഷിഭൂമിയിൽ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാനാണ് വൈദ്യുതവേലി സ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കാണ് ആന വേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്.