ഈറോഡ് : മുഖ്യമന്ത്രി എടപ്പാടി പളനിസാമി വെള്ളിയാഴ്ച 9.30-ന് ഈറോഡ് കളക്ടറേറ്റിൽ എത്തും. ജില്ലയിലെ എട്ട്‌ നിയോജക മണ്ഡലങ്ങൾക്കായി 151.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക്‌ തുടക്കംകുറിക്കും. ചടങ്ങിൽ 4,642 പേർക്ക് സഹായവിതരണം നടത്തും. തുടർന്ന്, എം.എൽ.എ.മാർ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ചനടത്തും. ഉന്നത ഉദ്യോഗസ്ഥർ, ചെറുകിട തൊഴിൽസംഘ വനിതാസംഘടനകൾ തുടങ്ങി വിവിധവിഭാഗം ആളുകളുമായും ചർച്ച നടക്കും.